വെള്ളരിക്കുണ്ട്:വെള്ളരിക്കുണ്ട് താലൂക്കിൻ്റെ മലയോരത്ത് ശക്തമായ മഴതുടരുന്നു' താലൂക്കിലെ മാലോം പുഞ്ചയിൽ ഉരുൾ പൊട്ടി.
ബളാൽ പഞ്ചായത്തിലെ പുഞ്ച ചെത്തിപ്പുഴതട്ടിലാണ് ഉരുൾ പൊട്ടിയത്.
ചെറുവീട്ടിൽ കാവേരിയുടെ വീടിന്റെമുറ്റത്ത് വ്യാഴാഴ്ച ഉച്ചയോടെ വലിയശബ്ദത്തോടെയാണ് പ്രകൃതി ദുരന്തം ഒരുക്കിയത്
ഈ സമയത്ത് കുട്ടികൾ ഉൾപ്പെടെ ഒൻപതു പേര് വീട്ടിൽ ഉണ്ടായിരുന്നു..
ഓടി കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി വരികയാണ്.ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ആർക്കും പരുക്കില്ല. പഞ്ചായത്ത് റവന്യു-പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിടുണ്ട്..