ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി, മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലാണ് കഞ്ചാവ് എത്തിച്ചത്.
ഒറീസ സ്വദേശികളാണ് പിടിയിലായവർ.
ഇവർ പെരുമ്പാവൂരിൽ പ്ലെവുഡ് കമ്പനിയിലെ ജീവനക്കാരാണ്.
രാവിലെ എത്തിയ ചെന്നെ -തിരുവനന്തപുരംഎക്സ്പ്രസിലാണ് ഇവർ വന്നത്.
ബംഗാളിൽ നിന്നെത്തുന്ന ട്രെയിനുകളിൽപരിശോധനയുള്ളതിനാൽ ചെന്നെയിലെത്തിച്ച് മാറി കയറിയതാണെന്ന് കരുതുന്നു.