ആലപ്പുഴ: ഇത്തവണത്തെ നെഹ്രു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങളാണ്. രജിസ്ട്രേഷൻ്റെ അവസാന ദിവസമായ ഇന്ന് 15 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
ചുണ്ടൻ -19, വെപ്പ് എ - 7, ഇരുട്ടുകുത്തി എ - 4, വെപ്പ് ബി -4, ഇരുട്ടുകുത്തി ബി -15, ഇരുട്ടുകുത്തി സി -13, ചുരുളൻ -3, തെക്കനോടി തറ -3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ചുണ്ടൻ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ പേരുവിവരം ചുവടെ, ക്ലബ്ബുകളുടെ പേര് ബ്രാക്കറ്റില്‍.
1. കാരിച്ചാൽ (വില്ലേജ് ബോട്ട് ക്ലബ്, കൈനകരി)
2. ജവഹർ തായങ്കരി (കൊടുപ്പുന്ന ബോട്ട് ക്ലബ്, കൊടുപ്പുന്ന)
3. ആനാരി (സമുദ്ര ബോട്ട് ക്ലബ്ബ്, കുമരകം)
4. നടുഭാഗം (യുബിസി കൈനകരി)
5. ആലപ്പാടൻ പുത്തൻ (ഐബിആർഎ, എറണാകുളം)
6. ദേവസ് (പിബിസി ആലപ്പുഴ)
7. സെന്റ് പയസ് ടെൻത് (നിരണം ബോട്ട് ക്ലബ്ബ്)
8. വീയപുരം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
9. വെള്ളംകുളങ്ങര (ലൂണാ ബോട്ട് ക്ലബ്ബ്, കരുമാടി)
10.ആയാപറമ്പ് പാണ്ടി (ലൂർദ്ദ് മാതാ ബോട്ട് ക്ലബ്ബ്, ചേന്നംകരി)
11. മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (പോലീസ് ബോട്ട് ക്ലബ്ബ്, ആലപ്പുഴ)
12.കരുവാറ്റ ശ്രീ വിനായകൻ (എസ്എച്ച് ബോട്ട് ക്ലബ്ബ്, കൈനകരി)
13. നിരണം (എൻസിഡിസി,കൈപ്പുഴമുട്ട്)
14. ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്)
15.തലവടി (തലവടി ബോട്ട് ക്ലബ്)
16. ചെറുതന (വേമ്പനാട് ബോട്ട് ക്ലബ്ബ്, കുമരകം)
17. പായിപ്പാട് (കെബിസി & എസ്എഫ്ബിസി കുമരകം)
18. സെന്റ് ജോർജ് (സെന്റ് ജോൺസ് ബോട്ട് ക്ലബ്, തെക്കേക്കര)
19. ശ്രീ മഹാദേവൻ (മങ്കൊമ്പ് ബോട്ട് ക്ലബ്ബ്)