ആലപ്പുഴ ജില്ലയിൽ 63 പശുക്കൾക്ക് ഭക്ഷ്യവിഷബാധ. ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ നാല് കർഷകരുടെ 32 പശുക്കൾക്കും, ചേന്നംപള്ളിപ്പുറത്ത് മൂന്ന് കർഷകരുടെ 31 പശുക്കൾക്കുമാണ് ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത്. ഇതിൽ രണ്ടെണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ചത്തു. ഒരെണ്ണത്തിൻ്റെ നില ഗുരുതരമാണ്.വിഷബാധ റിപ്പോർട്ട് ചെയ്ത മറ്റ് പശുക്കൾ അപകടനില തരണം ചെയ്തതായാണ് സൂചന. തീറ്റയെടുക്കാതിരിക്കുക, മന്ദത, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.ചേന്നംപള്ളിപ്പുറത്ത് 12-ാം വാർഡിൽ പവിത്രത്തിൽ ലീല പവിത്രൻ്റെ ഫാമിലെ പശുവിൻ്റെ നില ഗുരുതരമാണ്. ഇവരുടെ 18 പശുക്കളിൽ വിഷബാധയേറ്റ 14 എണ്ണത്തിൽ ഒന്നാണ് ചത്തത്. കിടാവുകൾക്കും രോഗം ബാധിച്ചതായി സൂചനയുണ്ട്.
