തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ സർക്കാർ ഓഫീസുകളിൽ നിർബന്ധമായും പഞ്ചിങ് സംവിധാനം നടപ്പാക്കാൻ നിർദ്ദേശം. ബയോമെട്രിക് പഞ്ചിങ് സംവിധാനം ഉറപ്പാക്കണം എന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. മുൻ നിർദ്ദേശങ്ങൾ നടപ്പാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നീക്കം. പലതവണ പഞ്ചിംഗ് സംവിധാനം നടപ്പാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും പൂർണ്ണമായും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും, ഓഫീസ് സമയത്ത് ജീവനക്കാർ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുവാനും വേണ്ടിയാണ് ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനം. സെക്രട്ടറിയേറ്റിലും കളക്ട്രേറ്റിലും വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളിൽ ഒന്നാം തീയതി മുതൽ നിർബന്ധമായും നടപ്പാക്കണം എന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.