സർവ്വകലാശാല ഭേദഗതി ബില്ലും, ലോകായുക്ത ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ ഒരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല ഭേദഗതി ബിൽ തന്നെക്കൂടി ബാധിക്കുന്ന വിഷയമായതിനാൽ മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിക്കുന്നത്. എന്നാൽ ബിൽ രാഷ്ട്രപതിക്ക് അയക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രമ്യമായി പരിഹരിക്കാൻ സാഹചര്യമൊരുങ്ങുന്നു എന്ന വിലയിരുത്തലുകൾക്ക് തൊട്ടു പിന്നാലെയാണ് സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കാനുള്ള ഗവർണറുടെ അപ്രതീക്ഷിത നീക്കം.
