പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് പോലീസ് എത്തുകയും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ച നിലയിൽ ഭാര്യയെയും കണ്ടെത്തുകയിരുന്നു. ഇന്ന് കാലത്ത് സാ ൽമിയായിലാണ് സംഭവം..
ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ.ഇവർ തമ്മിൽ കഴിഞ്ഞ വർഷമാണ് വിവാഹിതരായത്.
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ സാല്‍മിയായിലാണ് സംഭവം. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പുത്തേത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരുടെ മൃതദേഹങ്ങളാണ് താമസിക്കുന്ന കെട്ടിടത്തിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയത്.