കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് പാലായിൽ സ്വീകരണം നൽകും. ഇന്നലെയാണ് ജാഥ കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. വൈകിട്ട് അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം അവസാനിക്കും. സംസ്ഥാന സർക്കാരിൻ്റെ ക്ഷേമപ്രവർത്തനം ജനങ്ങളിലെത്തിക്കുക, കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ എതിർത്ത് സി.പി.എമ്മിൻ്റെ മതേതര നിലപാട് വിശദീകരിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം.
