കുന്നമംഗലത്ത് വിദ്യാർഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജ് (45 വയസ്സ് ) നെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ അധ്യാപകനായ പ്രതി വിദ്യാർത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിന്നു. ഇയാൾക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ തെറി വിളിച്ചതിനും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനും മായി ആറോളം കേസുകൾ നിലവിലുണ്ട് .
കുന്ദമംഗലം ഇൻസ്പെക്ടർ കിരൺ ൻ്റെ നിർദ്ദേശ പ്രകാരം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു