മോക് ഡ്രില്ലിനിടയിലെ ഉണ്ടായ മരണത്തിൽ വീഴ്ച സമ്മതിച്ച് കളക്ടറുടെ റിപ്പോർട്ട്. മോക് ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക് ഡ്രിൽ മാറ്റി. സ്ഥലം മാറ്റി നിശ്ചയിച്ചത് ജില്ലാ കളക്ടറെ അറിയിക്കാതെ ആയിരുന്നു. കളക്ടർ അനുമതി നൽകിയത് അമ്പാട്ട് ഭാഗത്ത് മോക് ഡ്രിൽ നടത്താൻ വേണ്ടിയായിരുന്നു. എന്നാൽ മോക് ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്തായിരുന്നു. മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. മോക് ഡ്രില്ലിനിടെ തുരുത്തിക്കാട് സ്വദേശി ബിനു സോമൻ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ബിനു സോമന്റെ മരണം, രാത്രിയോടെ സ്ഥിരീകരിക്കുകയായിരുന്നു.















































































