ജയലക്ഷ്മി സിൽക്സിൻ്റെ കോഴിക്കോട് ഷോറൂമിൽ ആനി ഹാൾ റോഡിൻ്റെ വശത്താണ് തീ പിടിത്തം ഉണ്ടായത്
രാവിലെ ആറു മണിയോടെ തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആദ്യം ജീവനക്കാർ തന്നെ തീ അണയ്ക്കാൻ ശ്രമിച്ചു അതോടൊപ്പം തന്നെ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചത് എന്നാൽ വളരെ പെട്ടെന്ന് തന്നെ തീ വലിയ രീതിയിൽ പടരുകയായിരുന്നു.പിന്നീട് പന്ത്രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. നാലാം നിലയിലാണ് വലിയ നിലയിൽ തീ പടർന്നത്. ഇവിടെ നിന്നും പ്ലാസ്റ്റിക് ബോർഡുകളും മറ്റും ഉരുകിവീണ് ഷോറൂമിന് മുന്നിലുണ്ടായിരുന്ന കാറുകൾ കത്തിനശിച്ചു. എ സി യുടെ ഔട്ട് ഡോർ യൂണിറ്റിൽ നിന്ന് ആണ് തീ പടർന്നത് എന്ന് സംശയിക്കുന്നു.സമീപത്ത് പെട്രോൾ പമ്പ് ഉണ്ടെങ്കിലും അത് മറു വശത്ത് ആയതിനാൽ വലിയ അപകടം ഒഴിവായി












































































