അസിസ്റ്റൻ്റ് ജയിൽ സൂപ്രണ്ട് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റി. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടില്ല. ഗോവിന്ദച്ചാമിയുടെ ഡമ്മി കണ്ടിട്ട് പോലും ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞില്ല. രാത്രി പരിശോധന നടത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഗോവിന്ദച്ചാമി ജയിൽ ചാടിയത് പരസഹായമില്ല എന്നുതന്നെയായിരുന്നു പൊലീസ് കണ്ടെത്തിയത്.
ജയിലിന് അകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചില്ലെന്നും സെല്ലിൽ നിന്ന് പുറത്തിറങ്ങിയിട്ടും പുറത്ത് കടക്കാൻ താമസിച്ചത് മറ്റ് സഹായങ്ങൾ ഇല്ലാത്തത് കൊണ്ടാണെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് ഗോവിന്ദച്ചാമിയുള്ളത്.