നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു. മറിഞ്ഞ് വീണത് മുറിച്ച് മാറ്റണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്ന മരം*
കോട്ടയം നഗരമധ്യത്തിൽ കളക്ടറേറ്റിന് സമീപം മരം വീണു. നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു.
വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കളക്ടറേറ്റിന് സമീപത്തെ റോഡിലേയ്ക്കാണ് കനത്ത മഴയിൽ മരം വീണത്. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ സേനാ സംഘം എത്തി റോഡ് ഗതാഗതം പുനസ്ഥാപിക്കുകയാണ്
5 മാസം മുമ്പ് ശിഖരം ഒടിഞ്ഞ് വീണതിനെ തുടർന്ന് ഈ മരം മുറിച്ച് മാറ്റണമെന്ന് സമീപത്തെ പച്ചക്കറി വ്യാപാരികൾ നഗരസഭക്ക് പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചതല്ലാതെ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല.