*ചെന്നൈ:* മുത്തു ക്കുഴി വനത്തില്‍ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ട അരിക്കൊ മ്പന്‍ കോതയാര്‍ ഡാം പരിസരത്ത് ചുറ്റിക്കറ ങ്ങുന്നു. കോതയാർ ഡാമിനു സമീപം പുല്ല് വെള്ളത്തിൽ കഴുകി തിന്നുന്ന അരിക്കൊ മ്പന്റെ വീഡിയോ പുറത്തുവന്നു.
തമിഴ്നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്റര്‍ അക്കൗ ണ്ടിലൂടെയാണ് അരി ക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
അരിക്കൊമ്പൻ ഉന്മേഷവാനാണെന്നും, പുതിയ സാഹചര്യങ്ങ ളോട് ഇണങ്ങിയതാ യാണ് വ്യക്തമാകുന്ന തെന്നും സുപ്രിയ സാഹു അഭിപ്രായപ്പെട്ടു. ആന യുടെ ആരോഗ്യനില യും നീക്കങ്ങളും തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്.
ചൊവ്വാഴ്ച പുലര് ച്ചെയാണ് അരിക്കൊ മ്പനെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ വനമേഖലയിലേക്ക് തുറന്നു വിട്ടത്. അരിക്കൊമ്പനിൽ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നൽ ലഭിക്കുന്നു ണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.