മലയാളപുരസ്കാര സമിതിയുടെ അഞ്ചാമത്തെയും ആറാമത്തെയും 'മലയാള പുരസ്കാരം' പ്രഖ്യാപിച്ചു. മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാസ്നേഹികളെ ആദരിക്കുന്നതിനുമായി 2016 ഓഗസ്റ്റ് 17 -ന് രൂപം നൽകിയ ഒരു കൂട്ടായ്മയാണ് മലയാളപുരസ്കാര സമിതി. 2021 ഓഗസ്റ്റ് 17 മുതൽ 2022 ഓഗസ്റ്റ് 17 വരെയുള്ള കാലയളവിൽ കല, സാഹിത്യ, സാംസ്കാരിക, മാധ്യമ, കാർഷിക, വൈദ്യ, വ്യവസായ, ഗായിക, നൃത്ത, നാടക, സംഗീത, ചലച്ചിത്ര, പരമ്പര, ഹ്രസ്വചിത്ര കരകൗശല, സാമൂഹ്യസേവന, ജീവകാരുണ്യ പ്രവർത്തനരംഗങ്ങളിൽ മികവു പുലർത്തുകയും മലയാള സംസ്കാരത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നവർക്കാണ് പുരസ്കാരങ്ങൾ. എറണാകുളം എം.ജി. റോഡിലെ ടി. പി. രാജീവൻ നഗറിൽ വച്ച് 2023 ജനുവരി 29-ന് ആണ് പുരസ്കാരം നൽകിയത്. മലയാള പുരസ്കാര വിതരണം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു.

ആറാമത്തെ മലയാള
പുരസ്കാരത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ഡിജോ ആന്റണി (ജനഗണമന) സ്വന്തമാക്കി.
സമഗ്ര സംഭാവന (ബഹുമുഖ പ്രതിഭ - ചലച്ചിത്ര രംഗം) -ശ്രീകുമാരൻ തമ്പി, മികച്ച നിർമാതാവ് -ലിസ്റ്റിൻ സ്റ്റീഫൻ (ജനഗണമന), മികച്ച സഹനടൻ
-അപ്പുണ്ണി ശശി (പുഴു), മികച്ച സഹനടി - ഷൈലജ പി. അംബു (ഉപചാരപൂർവം
ഗുണ്ടജയൻ), നടനുള്ള പ്രത്യേക പുരസ്കാരം - പി.പി
കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്),
സംവിധായകനുള്ള പ്രത്യേക
പുരസ്കാരം - വിഷ്ണു മോഹൻ (മേപ്പടിയാൻ), മികച്ച ഗായകൻ -
ബിജു നാരായണൻ ( ന്നാ താൻ കേസ് കൊട് - ദേവദൂതർ പാടി...), മികച്ച ഫിലിം പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, മികച്ച നോവൽ -
സിബി തോമസ് (കുറ്റസമ്മതം- മാതൃഭൂമി ബുക്സ്), മികച്ച കണ്ടന്റ്
റൈറ്റർ - അഞ്ജയ് ദാസ് ( മാതൃഭൂമി ഡോട്ട് കോം). അഞ്ചാമത്തെയും മലയാള പുരസ്കാരത്തിൽ
സംവിധായകനുള്ള പ്രത്യേക പുരസ്കാരം സന്തോഷ് വിശ്വനാഥൻ(വൺ) സ്വന്തമാക്കി.മികച്ച ഫിലിം പി.ആർ.ഒ -പി. ശിവപ്രസാദ്, മികച്ച
സഹനടി -ഗായത്രി അരുൺ (വൺ), മികച്ച നവാഗത സംവിധായകൻ -തരുൺ മൂർത്തി
(ഓപ്പറേഷൻ ജാവ), മികച്ച സംഗീത സംവിധായകൻ -രാഹുൽ രാജ് (ദി
പ്രീസ്റ്റ്), എന്നിവയാണ് മറ്റ് പുരസ്കാരങ്ങൾ.