ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമർ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. നെടുമ്പള്ളി വീട്ടിൽ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ കുളിക്കാൻ കയറിയാതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും ശുചിമുറി തകർന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ്‌സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകൾ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.