കൊല്ലം പൂതക്കുളം ഗവ. എച്ച്എസ്‌എസിൽ കലോത്സവം നടക്കുന്നതിനിടെ പന്തൽ തകർന്നുവീണു വിദ്യാർഥികൾക്കും അധ്യാപകർക്കും പരുക്ക്.
കനത്ത മഴയിലും കാറ്റിലുമാണ് പന്തൽ തകർന്നുവീണത്. വിദ്യാർഥികളും അധ്യാപകരും ഓടി രക്ഷപ്പെടുകയായിരുന്നു. അധ്യാപികമാരായ രശ്‌മി (40), നബില (32) വിദ്യാർഥികളായ അഭിരാം (14) മിലൻ സുധീർ (13) എന്നിവർക്കാമ് പരുക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.












































































