തിരുവനന്തപുരം വെള്ളയമ്ബലത്ത് ആയിരുന്നു സംഭവം. അമിതവേഗതയില്‍ എത്തിയ ബൈജുവിന്റെ കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. കാർ കസ്റ്റഡിയിലെടുത്തതിനുശേഷം ബൈജുവിന് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
റോഡില്‍ ഉണ്ടായിരുന്ന ഒരു സ്കൂട്ടർ യാത്രക്കാരനെ ബൈജുവിന്റെ കാർ ഇടിച്ചിരുന്നു. സംഭവത്തില്‍ യാത്രക്കാരന് വലിയ പരിക്കില്ല. എന്നാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ രണ്ട് വൈദ്യുത പോസ്റ്റുകളിലും വാഹനം ഇടിച്ചു. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം. രാത്രിയില്‍ കവടിയാറില്‍ നിന്നും വെള്ളയമ്ബലം മാനവിയം ഭാഗത്തേക്കാണ് ബൈജു കാറോടിച്ചു വന്നത്.
അപകടത്തില്‍ ബൈജുവിന്റെ കാറിനു തകരാറ് സംഭവിക്കുകയും കാർ മുന്നോട്ട് എടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ആ സമയത്ത് മ്യൂസിയം പോലീസ് സംഭവസ്ഥലത്ത് എത്തുകയും ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം നടൻ അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് വ്യക്തമായതിന് പിന്നാലെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ രക്ത സാമ്ബിളുകള്‍ അടക്കം എടുത്തിട്ടുള്ള പരിശോധനയ്ക്ക് നടൻ തയ്യാറായില്ല.