എല്ലാ മതസ്തരും സ്നേഹത്തോടെ ഒന്നായി ജീവിക്കുന്ന ഭാരതത്തിൽ നിയമനിർമ്മാണങ്ങളിലും തുല്യത കൈവരേണ്ടത് ആവശ്യമാണ്. അതു കൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കുന്നതിന് വേണ്ട എല്ലാ പിന്തുണയും ഏവരും നൽകേണ്ടതാണ്. രാഷ്ട്രീയ താത്പര്യങ്ങൾ അല്ല നടപ്പിലാക്കേണ്ടത്, രാജ്യ നൻമയ്ക്കായുള്ള നിയമങ്ങൾ ആണ് നടപ്പിലാക്കപ്പെടേണ്ടത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുവാൻ ആർജ്ജവം കാട്ടുന്ന കേന്ദ്ര ഗവൺമെൻ്റിനും എൻ ഡി എ മുന്നണിക്കും എല്ലാ പിന്തുണയും നൽകുന്നതായും ബി ഡി ജെ എസ്സ് കോട്ടയം ജില്ല അറിയിച്ചു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ബി ഡി ജെ എസ് സംസ്ഥാനത്തൊട്ടാകെ നടത്തുന്ന ധർണ്ണാ സമരങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണ ബി ഡി ജെ എസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.ജി.തങ്കപ്പൻ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ അദ്ധ്യക്ഷനായി. ഇ.ഡി.പ്രകാശൻ, ഷാജി ശ്രീശിവം, അനിൽ കുമാർ, സജീഷ് മണലേൽ, അനീഷ് പുല്ലുവേലിൽ, ഷെൽസ് സഹദേവൻ, ഷൈലജാ രവീന്ദ്രൻ, സി.എം.ബാബു തുടങ്ങിയവർ പ്രസംഗിച്ചു. എം.എസ്.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞ ധർണ്ണയിൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വിവിധ നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.














































































