വനിതാ ദിനമായ ഇന്ന് സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് യാത്ര ചെയ്യാം. മെട്രോയുടെ ഏത് സ്റ്റേഷനിൽനിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും ഈ തുകയ്ക്ക് യാത്ര ചെയ്യാനാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ അറിയിച്ചു.മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. ഇതിൻ്റെ ഉദ്ഘാടനവും വനിതാ ദിനത്തിൽ നടക്കും. കലൂർ മെട്രോ സ്റ്റേഷനിൽ കെ.എം.ആർ.എൽ. എം.ഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും.
