ഇന്ത്യ മുന്നോട്ടുവെച്ച 290 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ പൊരുതിയാണ് തോറ്റത്.
സെഞ്ച്വറിയടിച്ച സിക്കന്ദര്‍ റാസയുടെ നേതൃത്വത്തില്‍ അവസാന നിമിഷം വരെ ജയിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചാണ് സിംബാബ്‌വെയുടെ മടക്കം. 49.3 ഓവറില്‍ ജയത്തിന് 14 റണ്‍സ് അകലെ വച്ച് സിംബാബ്‌വെയുടെ ബാറ്റര്‍മാര്‍ കൂടാരം കയറി. 95 പന്തില്‍ 115 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ് വെയുടെ ടോപ് സ്‌കോറര്‍.
യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ഏകദിനത്തിലെ കന്നി സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തത്. ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി.














































































