മേയ് 13നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. ഹർജികള്‍ ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിക്ക് എതിരെ നല്‍കിയ ഹർജിയില്‍ വാദം കേട്ട് വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പര്‍ഡിവാലയുടെ ബെഞ്ച് ആയതുകൊണ്ടാണ് ആവശ്യമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. എന്നാല്‍, ആവശ്യത്തില്‍ തീരുമാനം ഇപ്പോള്‍ പറയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.