മുണ്ടക്കയം - ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീ മാരേജ് കൗൺസിലിംഗ് കോഴ്സ് നടത്തും. 52-ാ മത് ബാച്ച് "ഒരുക്കം " 2024 ജനുവരി 13, 14 (ശനി - ഞായർ ) എന്നീ തീയതികളിൽ ഓൺലൈനായി നടത്തും. കോഴ്സിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി നിർവഹിക്കും. ശ്രീനാരായണ ഗുരുവിന്റെ ദാമ്പത്തിക വീക്ഷണവും നൂതന ശാസ്ത്ര വിജ്ഞാനവും സമന്വയിപ്പിക്കുന്ന അടിസ്ഥാനപരമായ അറിവുകൾ ഉൾക്കൊണ്ടുകൊണ്ട് ആരോഗ്യപരവും സുരക്ഷിതവുമായ കുടുംബ ജീവിതം നയിക്കുവാൻ യുവതീയുവാക്കളെ പ്രാപ്തരാക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ, ശാഖാ യോഗങ്ങൾ മുഖാന്തിരവും, യൂണിയനിൽ നേരിട്ടും പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ്, കൺവീനർ പി വി ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു .