ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ 9 വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈവച്ചു നൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കൃത്രിമ കൈ വയ്ക്കുക. വിനോദിനിയുടെ സങ്കടാവസ്ഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സഹായവുമായി എത്തിയത്. കൃത്രിമ കൈ വെക്കാനുള്ള സാമ്പത്തിക സഹായവും വി.ഡി. സതീശൻ വാഗ്ദാനം ചെയ്‌തിരുന്നു. വിഡി സതീശൻ ഇന്ന് ആശുപത്രിയിലും എത്തും. കൃത്രിമകൈ ലഭിക്കാത്തതിനാൽ സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുകയായിരുന്നു വിനോദിനി.














































































