ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വടകര അഴിയൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ അയ്യപ്പഭക്തർക്കും, പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമുള്ളതല്ല എന്നാണ് റിപ്പോർട്ട്.
