സിഡ്നി: ഗ്രൂപ്പ് ഒന്നിലെ ശ്രീലങ്കയ്ക്കെതിരായ തങ്ങളുടെ അവസാന മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.
സെമി ലക്ഷ്യമിട്ട് ലങ്കയെ നേരിടാനിറങ്ങിയ ഇംഗ്ലണ്ട്, രണ്ട് പന്ത് ബാക്കി നിൽക്കെ നേടിയ വിജയത്തോടെ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയ്ക്ക് ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വഴി ഒരുക്കി.
നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.














































































