കോട്ടയം:ഭാരത് ധർമ്മ ജനസേന കോട്ടയം ജില്ലയുടെ മുഴുവൻ ഭാരവാഹികളും യോഗമാണിത് *2025 ഏപ്രിൽ 22 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.00 ന് SNDP യോഗം കോട്ടയം യൂണിയൻ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീ തുഷാർ വെള്ളാപ്പള്ളി* ഉത്ഘാടനം നിർവഹിക്കുന്നത്.
ബി ഡി ജെ എസ് കോട്ടയം ജില്ലാ അധ്യക്ഷൻ *ശ്രീ എം പി സെൻ* അധ്യക്ഷത വഹിക്കുകയും യോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ എ ജി തങ്കപ്പൻ അടക്കമുള്ള ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
ഈ നേതൃ യോഗത്തിൽ ജില്ലാ ഭാരവാഹികൾ,മണ്ഡലം ഭാരവാഹികൾ,പഞ്ചായത്ത് ഭാരവാഹികൾ, പോഷക സംഘടനയുടെ സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്..
*എല്ലാ മണ്ഡലം പ്രസിഡന്റുമാരും മണ്ഡലങ്ങളിലെ സ്ഥിതി ഗതികൾ,തയ്യാറെടുപ്പുകൾ,വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ പോകുന്ന വാർഡുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്ന റിപ്പോർട്ട് അവതരിപ്പിക്കേണ്ടതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വാർഡുകളുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കൈമാറേണ്ടതുമാണ് എന്നും നേതൃയോഗത്തിൽ എല്ലാ ഭാരവാഹികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ മണ്ഡലം പ്രസിഡന്റുമാർ നടത്തണമെന്ന്
(ജനറൽ സെക്രട്ടറി,BDJS കോട്ടയം ജില്ല കമ്മിറ്റി )*മനു പള്ളിക്കത്തോട് അറിയിച്ചു.