തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ സിൻഡിക്കേറ്റ് യോഗത്തിൽ നടപടി വേണ്ടെന്ന് രാജ്ഭവൻ. സിൻഡിക്കേറ്റ് യോഗം നടന്നിട്ടില്ല എന്നുകാണിച്ച് വി സിയുടെ ചുമതലയിലുണ്ടായിരുന്ന സിസ തോമസ് നൽകിയ റിപ്പോർട്ട് രാജ്ഭവൻ അംഗീകരിച്ചു. ചാൻസലർ ഇടപെടേണ്ട ഗൗരവതരമായ വിഷയം സർവകലാശാലയിൽ ഇല്ല എന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. നടക്കാത്ത യോഗം റദ്ദാക്കേണ്ടതില്ല എന്നും രജിസ്ട്രാർ സ്ഥാനത്ത് തുടരാൻ അനിൽകുമാറിന് അർഹതയില്ല എന്നും രാജ്ഭവൻ വിലയിരുത്തി. ഇത് സംബന്ധിച്ച് രാജ്ഭവന് നിയമോപദേശം ലഭിച്ചു.