കോട്ടയം: റോഡിൻ്റെ ഒരു ഭാഗം സംരക്ഷണഭിത്തി കെട്ടി നിർമ്മാണം പൂർത്തിയായിരുന്നു. തുടർന്ന് ഇപ്പോൾ നിർമ്മാണം നടക്കുന്ന മറുഭാഗമാണ് ഇടിഞ്ഞത്. ഈ ഭാഗത്തെ 11 കെവി ലൈനും അപകടാവസ്ഥയിലാണ്. വീപ്പകൾ വെച്ച് താൽക്കാലികമായി സംരക്ഷണം ഒരുക്കിയിട്ടുണ്ടെങ്കിലും മഴയിൽ വീണ്ടും ഇടിയാൻ സാധ്യതയുണ്ട്. നിലവിൽ ഗതാഗതം മുടങ്ങിയിട്ടില്ല.
ഐരാറ്റുനട പാലത്തിനു സമീപത്തെ കൽക്കെട്ട് 2019 ലെ വെള്ളപ്പൊക്കത്തിലാണ് ഇടിഞ്ഞത്. തുടർന്ന് മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള എട്ട് അപകടസ്ഥലങ്ങൾ നന്നാക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച 10.4 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികളാണ് ഇപ്പോൾ നടന്നു വരുന്നത്.