50 ശില്പികൾ സ്വന്തം വീടുകളിലിരുന്ന് ശില്പ നിർമ്മാണം നടത്തും.അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശില്പി ശ്രീ. അജയൻ വി. കാട്ടുങ്ങലിന് ശില്പ നിർമ്മാണ തൊഴിലുപകരണം നൽകി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ അക്കാദമി മാനേജർ ശ്രീമതി.എ.എസ് സുഗതകുമാരിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു.
അക്കാദമി സെക്രട്ടറി ശ്രീ.പി. വി ബാലൻ, വൈസ് ചെയർമാൻ ശ്രീ.എബി. എൻ. ജോസഫ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.വിപിൻ. സി.ബാബു, ശ്രീ.ബിനു അശോകൻ, ശ്രീ.ബലമുരളി കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.