സുരഭി എസ്സ് നായര്‍
പുതുതലമുറ എന്തും പ്ലാന്‍ ചെയ്തശേഷം മാത്രമേ നടപ്പാക്കൂ. പഠനകാര്യങ്ങളില്‍ മാത്രമല്ല ജോലക്കും വിവാഹത്തിനും എന്തിന് ഗര്‍ഭവും പുതുതലമുറ പ്ലാന്‍ ചെയ്തത് ശേഷം മാത്രമേ നടപ്പാക്കൂ. വിവാഹശേഷം രണ്ട് വര്‍ഷം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുശേഷം മതി കുട്ടികള്‍, ജീവിതം ഒന്ന് ആസ്വദിച്ച് പുതുതായി വരുന്ന അതിഥിയെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണ് എന്നാണ് പുതുതലമുറയുടെ അഭിപ്രായം. ഗര്‍ഭിണി ആകുന്നതിനുമുന്നേതന്നെ പ്ലാനിംഗുകള്‍ തുടങ്ങുകയാണെങ്കില്‍ നല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാം.

എന്തെക്കെയാണ് നാം ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടത്?
1. ശരീരത്തെ അറിയുക ഗര്‍ഭിണിയാകും മുമ്പ് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്തെല്ലാം
ഗര്‍ഭധാരണം, സുരക്ഷിത ഗര്‍ഭകാലം, ആരോഗ്യമുള്ള കുഞ്ഞ് എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ?
ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടോ?
പ്രമേഹം, വിളര്‍ച്ച, രക്തസമ്മര്‍ദ്ദം എന്നിവയുണ്ടോ?
35 വയസ്സ് കഴിഞ്ഞവരില്‍ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ കാണാം.
മരുന്നു കഴിക്കുന്നവര്‍ ഗര്‍ഭിണി ആകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഗൈനക്കോളജിസ്റ്റിനെ കാണണം. നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെ കുറിച്ച് ഡോക്ടറോട് ചര്‍ച്ച ചെയ്യുക. പ്രമേഹം, രക്താതി സമ്മര്‍ദ്ദം പോലുള്ളവ നിയന്ത്രിച്ചിട്ട് വേണം ഗര്‍ഭിണിയാവാന്‍. തൈറോയ്ഡ് പ്രശ്‌നമുള്ളവരും ശ്രദ്ധിക്കണം. ഹൈപ്പോതൈറോയ്ഡിസം ഉള്ളവര്‍ക്ക് ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്.
മനസ്സ് ശാന്തമാക്കുക
പിരിമുറുക്കം നമ്മുടെ ശരീരത്തെയും പ്രതിരോധവ്യവസ്ഥയേയും തളര്‍ത്തും. ഈ അവസരങ്ങളില്‍ പ്രശ്‌നങ്ങള്‍ പങ്കാളിയുമായി തുറന്ന് സംസാരിക്കുക. ആവശ്യമെങ്കില്‍ കൗണ്‍സിലറുടെ സഹായം തേടാം.
വ്യായാമവും ഫിറ്റ്‌നസും
ശരീരം പുഷ്ടിയോടെ ഇരിക്കാന്‍ വ്യായാമം അനിവാര്യമാണ്. വ്യായാമം എന്നാല്‍ ജിമ്മില്‍ പോണമെന്നല്ല. ചെറുനടത്തം പോലുള്ളവയും വ്യായമത്തില്‍പ്പെടും. പല തരതത്തിലുള്ള യോഗകള്‍ ചെയ്യുന്നത് നല്ലതാണ്.
നല്ല ശീലങ്ങള്‍ തുടങ്ങാം
ജീവിതശൈലിയുമായി ബന്ധപ്പെട്ട പുതിയ ശീലങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ് ഗര്‍ഭിണിയാകും മുമ്പുള്ള കാലം. ടിവി കണ്ടുകൊണ്ട് കൊറിക്കുന്ന ശീലം ഉപേക്ഷിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, രാത്രി കിടക്കയില്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.
ഭക്ഷണവും പോക്ഷണവും
സ്ത്രീകള്‍ ക്രിതൃമ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. പ്രിസര്‍വേറ്റീവ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. നാടന്‍ പച്ചക്കറികളും പഴങ്ങളും ഇലക്കറികളും കഴിക്കുക. സമീകൃതാഹാരം ഉറപ്പാക്കുക. ഗര്‍ഭകാലത്തെ പരിശോധനകള്‍ കൃത്യമായി ചെയ്യുക.
ഗര്‍ഭകാലത്തെ സൗന്ദര്യം
മുടിയുടെ പരിചരണം - അത്യവശ്യമില്ലെങ്കില്‍ ആദ്യ മൂന്നുമാസം മുടി വെട്ടുന്നത് ഒഴിവാക്കാം. തലമുടി നന്നായി വളരുന്നകാലമാണിത്. ഹെയര്‍ കളറിംഗും നല്ലതല്ല. പ്രത്യേകിച്ച് ആദ്യമാസങ്ങളില്‍. രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഹെയര്‍ റിമൂവിംഗ് ക്രീം, ബ്ലീച്ചിങ്ങ് ഇവ ചെയ്യരുത്.
സ്പായും ഹെന്നയും - സ്പാ ചെയ്യുന്നതു ബ്യൂട്ടിഷനുമായി ആലോചിച്ചു. ടാറ്റു ചെയ്യരുത്. സ്‌പ്രേ, സെന്റുകള്‍ എന്നിവ ഒഴിവാക്കുക.
ഫേഷ്യലുകള്‍ - ബ്ലീച്ചിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഗര്‍ഭകാലത്ത് മുഖക്കുരു ചിലര്‍ക്ക് കൂടുതലായിരിക്കും.
പാദങ്ങള്‍ പരിചരിക്കാം - പെഡിക്യൂറും മാനിക്യൂറും ചെയ്യുന്നതില്‍ കുഴപ്പമില്ല. നെയില്‍ പോളിഷും ആകാം. നഖം വെട്ടി വ്യത്തിയായി സൂക്ഷിക്കണം.
മേക്കപ്പ് ചെയ്യുമ്പോള്‍ - ഫൗണ്ടേഷന്‍ ഉപയോഗിക്കാം. ലിപ് ലൈനര്‍, ലിപ്സ്റ്റിക്, ഗ്ലോസ് ഇവയും ഉപയോഗിക്കാം.
പ്രസവശേഷം സ്‌പെഷല്‍ റെസിപ്പി

മുട്ട മുരിങ്ങയില ഓംലൈറ്റ്
1. മുട്ട -3
2. പാല്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
3. സവാള ചെറുത് - ഒന്ന്
4. പച്ചമുളക് -3
5. ഇഞ്ചി - ചെറിയ കഷണം
6. തേങ്ങ - മൂന്ന് ടേബിള്‍ സ്പൂണ്‍
7. ജീരകം - 1 ടേബിള്‍ സ്പൂണ്‍
8. മുരിങ്ങയില മാത്രം നുള്ളിയത് - ഒരു നുള്ള്
9. മസാല - ഒരു നുള്ള്
10. മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
11. കിരുമുളക്‌പൊടി - ഒരു നുള്ള്
12. ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
1. മുട്ട പാല് ചേര്‍ത്ത് നന്നായി അടിച്ചു പതപ്പിക്കുക.
2. മൂന്ന് മുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അടിച്ചെടുക്കുക.
3. ആ അരപ്പില്‍ എട്ട് മുതല്‍ പതിനൊന്ന് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് മെല്ലേ അടിച്ചു വയ്ക്കുക. ഈ കൂട്ടിലേയ്ക്ക് മുട്ട അടിച്ചതും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
4. തവ ചൂടാക്കി മുട്ടക്കൂട്ട് ഒഴിച്ച് രണ്ടു വശവും മൊരിച്ചെടുക്കണം.