സുരഭി എസ് നായര്‍

പല വര്‍ണ്ണങ്ങളിലും രുചിയിലും വ്യത്യസ്തത നിലനിര്‍ത്തുന്നവയാണ് സ്‌ക്വാഷുകള്‍. ദാഹമകറ്റാന്‍ മാത്രമല്ല ഉണര്‍വേകാനും നന്നാണ് സ്‌ക്വാഷുകള്‍. കടയില്‍ നിന്ന് വാങ്ങുന്നവയില്‍ കളറും മറ്റ് കെമിക്കലുകളും ചേരുനന്നുണ്ട്. ആരോഗ്യത്തിന് ഹാനിയില്ലാതെ വീട്ടില്‍തന്നെ തയ്യാറാക്കാം.
ലെമണ്‍ സ്‌ക്വാഷ്

പഞ്ചസാര പാനീയം ആക്കുക. നാരങ്ങാ പിഴിഞ്ഞ് അരിച്ചെടുക്കുക. തണുത്ത പാനീയത്തിലേക്ക് നാരങ്ങാ ജ്യൂസ് ഒഴിച്ച് മിക്‌സ് ചെയ്യുക. ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക.
മാംഗോ സ്‌ക്വാഷ്

പഞ്ചസാര ലായനിയാക്കുക. അരിച്ച് തണുക്കാന്‍ വെയ്ക്കുക. മാംഗോ പള്‍പ്പ് ഇതിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് ലെമണ്‍ ജ്യൂസ് ഒഴിക്കുക. നന്നായി ഇളക്കുക. ഗ്ലാസ് ജാറില്‍ ഒഴിച്ച് വെച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.
മുന്തിരി സ്‌ക്വാഷ്

പഞ്ചസാര പാനീയമാക്കുക. മുന്തിരി വെള്ളമൊഴിച്ച് തിളപ്പിക്കുക. മിക്‌സിയില്‍ അടിച്ച് പള്‍പ്പ് എടുക്കുക. വേവിച്ച വെള്ളത്തിലേക്ക് അരിച്ച് ഒഴിക്കുക. നന്നായി ഇളക്കുക. ഇതിലേക്ക് പഞ്ചസാര ലായനി, നാരങ്ങാ ജ്യൂസ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തണുത്ത ശേഷം ബോട്ടിലില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെക്കുക.
പൈന്‍ആപ്പിള്‍ സ്‌ക്വാഷ്

പൈന്‍ആപ്പിള്‍ വൃത്തിയാക്കുക. കൂക്കറില്‍ വെച്ച് പത്ത് മിനിറ്റ് വേവിക്കുക. ജാറില്‍ അടച്ച് പള്‍പ്പ് എടുക്കുക. അരിച്ചെടുക്കുക. പഞ്ചസാര സിറപ്പ് ആക്കുക. സിറപ്പിലേക്ക് സിട്രിക് ആസിഡ് ചേര്‍ക്കുക. ഇതിലേക്ക് എടുത്ത പള്‍പ്പ് ചേര്‍ക്കുക. നന്നായി ഇളക്കിയോജിപ്പിച്ച് കുപ്പിയിലാക്കി ആവശ്യാനുസരണം ഉപയോഗിക്കാം.