പ്രവീണ്‍ തൊഗാഡിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്ത വന്ന സമയം മുതല്‍ സംഘികള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ട് തൊഗാഡിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ പ്രചരണം നടത്തുന്നു. പക്ഷേ സത്യമിതാണ് തൊഗാഡിയയെ പോലെ തീവ്രഹിന്ദുവാദം തലയ്ക്കുപിടിച്ച ഒരാള്‍ കോണ്‍ഗ്രസിനെ പോലെ ന്യൂനപക്ഷ ചായിവുള്ള ഒരു പാര്‍ട്ടിയോട് യോജിക്കില്ല.
രാമക്ഷേത്രമെന്ന ആവശ്യമുന്നയിച്ച് ബിജെപിയോട് തെറ്റിപ്പിരിഞ്ഞ് വിഎച്ച്പി വിട്ട് തൊഗാഡിയ വെളിയില്‍ വരികയായിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റിനെയും ബിജെപിയെയും ഒരു പോലെ പൊരിക്കുന്ന തൊഗാഡിയയുടെ പ്രസംഗം ഇതാണ് പ്രവീണ്‍ തൊഗാഡിയ എന്ന തീവ്രഹിന്ദു.

എന്താണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്(എഎച്ച്പി)?
ലോക പ്രശസ്ത കാന്‍സര്‍ സര്‍ജനും മുന്‍ വിഎച്ച്പി അന്തര്‍ദേശീയ അധ്യക്ഷനുമായിരുന്ന ഡോ. പ്രവീണ്‍ തൊഗാഡിയ നേതൃത്വം നല്‍കുന്ന സ്വാഭിമാന ഹൈന്ദവ പ്രസ്ഥാനമാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്. സോമനാഥ ക്ഷേത്രം നിര്‍മ്മിച്ച മാതൃകയില്‍ അയോദ്ധ്യ, കാശി, മഥുര ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുക. അനധികൃത ബംഗ്ലാദേശ്, റോഹിഗ്യന്‍ മുസ്ലീങ്ങളെ പുറത്താക്കുക, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുക, ഭാരതത്തെ ഹിന്ദു റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുക.

ഹിന്ദു പരിഷത്തിന്റെ ഉപസംഘടനകളാണ് രാഷ്ട്രീയ ബജ്രഗ്ദള്‍, ഓജസ്വിനി, രാഷ്ട്രീയ മഹിള പരിഷദ്, രാഷ്ട്രീയ ഛാത്ര പരിഷദ്, രാഷ്ട്രീയ കിസാന്‍ പരിഷദ്, രാഷ്ട്രീയ മസ്ദൂര്‍ പരിഷദ്, ഹിന്ദു ഹെല്‍പ് ലൈന്‍, ഇന്ത്യ ഹെല്‍ത്ത് ലൈന്‍, ഹിന്ദു അഡ്വക്കേറ്റ്‌സ് ഫോറം എന്നിവ. ഒരു പിടി അരി, സഞ്ജീവനി, ഹൃദയപൂര്‍വ്വം, ബ്ലഡ് 4 ഇന്ത്യ, എന്നീ സേവന പദ്ധതികളുമായാണ് ബജ്രംഗ്ദളിന്റെ കടന്നുവരവ്.
എഎച്ച്പിക്ക് എത്രത്തോളം ജനസമ്മതി കിട്ടും? തൊഗാഡിയയുടെ പുതിയ പ്രസ്താനം എത്രത്തോളം വിജയകരമാകും എന്നിങ്ങനെ ധാരാളം ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കമ്മാര്‍ക്കും പഞ്ഞമില്ലാത്ത നാട്ടില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി. എന്താകുമെന്ന് നമുക്ക് വഴിയേ കാത്തിരുന്ന് കാണാം.