സുരഭി എസ്സ് നായര്‍
ആഘോഷനിറവില്‍ മധുരത്തില്‍ തന്നെ നമുക്ക് തുടക്കം കുറിക്കാം. ഏവര്‍ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും നാളുകളാവട്ടെയെന്ന് ആശംസിക്കുന്നു.
`1. ഐസ്ഡ് മില്‍ക്ക്
ആവശ്യമായവ
1. പാല്‍ - 1കപ്പ്
2. ഏത്തയ്ക്കാപ്പൊടി - അര സ്പൂണ്‍
3. ചുവപ്പുകളര്‍ - 1 തുള്ളി
4. ഷുഗര്‍ സബ്സ്റ്റിറ്റിയൂട്ട് - 1, 2 തുള്ളി
5. ചൗവ്വരി - 1 സ്പൂണ്‍ (വേവിച്ചത്)

തയ്യാറാക്കുന്നവിധം
ഷുഗര്‍ സബ്സ്റ്റിറ്റിയൂട്ടും പാലും കൂടി യോജിപ്പിക്കുക. ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. അര കപ്പ് പാല്‍ ഒരു കപ്പിലെടുത്ത് അതില്‍ അല്പം ചുവപ്പ് കളര്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. രാത്രി മുഴുവന്‍ ഇപ്രകാരം വയ്ക്കണം. ചൗവ്വരി കുതിര്‍ത്ത് വേവിച്ചത് മിച്ചമുള്ള പാലിന് മീതെയിട്ട് ഈ പാല്‍ മില്‍ക്ക് ഐസിന് മീത്ത (ഫ്രിജ്ഡില്‍ വച്ചിരുന്ന) ഒഴിച്ച് വിളമ്പുക.
2. സ്വീറ്റ് ലൈം സര്‍പ്രയിസ്
ആവശ്യമായവ
1. കട്ടത്തൈര് - 4 കപ്പ്
2. മധുരനാരങ്ങ - 4 എണ്ണം
3. മഞ്ഞകളര്‍ - അല്പം
4. സാക്കറൈന്‍ - 2 തുള്ളി
5. മധുരനാരങ്ങാ കഷ്ണങ്ങള്‍ - 1 കപ്പ്

തയ്യാറാക്കുന്നവിധം
മസ്‌ലിന്‍ തുണിയിലൊഴിച്ച് കിഴികെട്ടി 1 മണിക്കൂര്‍ തൂക്കിയിടുക.വെള്ളം മുഴുവന്‍ കളയുവാനാണിത്. മധുരനാരങ്ങയില്‍ നിന്നും നാരുവര്‍ഗ്ഗം മുഴുവന്‍ ചൂഴ്‌ന്നെടുക്കുക. ഇനിയത് കഴുകണം. ഫ്രീസറില്‍ രാത്രിമുഴുവന്‍ വയ്ക്കുക. തൈര്, നാരങ്ങാനീര്, സാക്കറൈന്‍, അല്പം മഞ്ഞനിറം എന്നിവ ചേര്‍ത്തിളക്കുക. സ്വീറ്റ് ലൈം കപ്പ് ഫ്രീസറില്‍ നിന്നെടുത്ത് അതില്‍ നിറയ്ക്കുക. മധുരനാരങ്ങാ കഷ്ണങ്ങള്‍ മീതെയിട്ട് അലങ്കരിച്ച് വിളമ്പുക.
3. ജാം ക്രാക്കാര്‍
ആവശ്യമായവ
1. ചെനച്ചകപ്പളങ്ങ - 1 വലുത്
2. ആപ്പിള്‍ -1 എണ്ണം
3. മധുരനാരങ്ങാ - 1 എണ്ണം
4. ഷുഗര്‍ സബ്സ്റ്റിസ്റ്റ്യൂട്ട് -ഇത് ത 2,3 തുള്ളി
5. മിക്‌സഡ് ഫ്രൂട്ട് എസ്സന്‍സ് - 1 സ്പൂണ്‍
6. ബിസ്‌കറ്റ് - ആരോറൂട്ട്
7.ചുവപ്പു കളര്‍ - അല്പം

തയ്യാറാക്കുന്നവിധം
കപ്പളങ്ങയുടെയും ആപ്പിളിന്റെയും മധുരനാരങ്ങയുടെയും തൊലികളഞ്ഞ് പൊടിയായി അരിയുക. ഒരു വലിയ ഫ്രൈയിംഗ് പാനില്‍ ആക്കി ഇത് തുടരെയിളക്കുക. മിശ്രിതം പാത്രത്തിന്റെ വശങ്ങളില്‍ നിന്നും വിട്ടുവരും വരെ ഇളക്കല്‍ തുടരണം. ചുവപ്പ് കളറോ ബീറ്റ് റൂട്ട് നീരോ ചേര്‍ക്കുക. എസ്സന്‍സ് ചേര്‍ത്ത് ആറാന്‍ അനുവദിക്കുക. ഷുഗര്‍ സബ്സ്റ്റിറ്റിയൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ കുറേശ്ശേ ബിസ്‌കറ്റ് മീതെ തേച്ച് വിളമ്പുക . എല്ലാം ഇതേപോലെ തയ്യാറാക്കുക.
4. മാമ്പഴം - വാനില ലെസ്സി
ആവശ്യമായവ
1. മാമ്പഴം - 1
2. കട്ടത്തൈര് - അരകപ്പ്
3. പാല്‍
4. വാനില എസ്സന്‍സ് - അര ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം
നാലൂ ചേരുവകളും മികസിയില്‍ അടിച്ചെടുക്കുക. സേര്‍വ്വിംഗ് ഗ്ലാസ്സില്‍ ആക്കുക.