ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത തീവ്രന്യൂനമർദം ന്യൂനമർദമായി (well marked low pressure) ദുർബലമായി. അടുത്ത 12 മണിക്കൂറിൽ വീണ്ടും ശക്തിയുറയും.
കേരളത്തിന് മുകളിലേക്കു മേഘങ്ങൾ എത്താൻ തുടങ്ങിയതോടെ ഇന്നു രാവിലെ മുതൽ തണുപ്പും ചെറുതായി കുറഞ്ഞു.
കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യത. പാലക്കാട്, തൃശൂർ, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് കാറ്റിനു സാധ്യത. ഉച്ചകഴിഞ്ഞ് മണിക്കൂറിൽ 40 കിമീ വേഗത്തിൽ കാറ്റു വീശാൻ സാധ്യത.
സംസ്ഥാനത്തിൻ്റെ തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് മഴ സാധ്യത പ്രവചിക്കുന്നു.
ഇന്നലെ രാജ്യത്ത് ഏറ്റവും കൂടിയ താപനിലയിൽ കോട്ടയം രണ്ടാമത് ( 35.5°c) എത്തി.
ഉയർന്ന ചൂട് കർണാടകയിലെ ഹൊണവർ (35.6°c ) ൽ രേഖപ്പെടുത്തി.
ഇന്നു രാവിലെ കോട്ടയത്ത് കുറഞ്ഞ താപനില 24.0°C രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 2.3°C കൂടുതലാണ്.














































































