ചങ്ങനാശേരി: നിർമ്മാണം നടക്കുന്ന എസി റോഡിൽ നാളെ മുതൽ മൂന്ന് കെഎസ്ആർടിസി ബസുകൾക്ക് ആലപ്പുഴ- ചങ്ങനാശ്ശേരി സർവീസ് നടത്തുന്നതിന് അനുമതി നൽകി. മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. 19 സർവീസുകളാണ് ഉണ്ടാവുക. രാവിലെ 7.30ന് ആലപ്പുഴയിൽ നിന്നും സർവീസ് ആരംഭിക്കും. അവസാന സർവീസ് വൈകിട്ട് 6.30ന് ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴയിലേക്കാണ്.
റോഡിന്റെ നിർമ്മാണപ്രവൃത്തികൾ അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് നിലവിൽ മൂന്ന് ബസ്സുകൾക്ക് സർവീസിന് അനുമതി നൽകിയത്.
ആലപ്പുഴയിൽ നിന്നും 7.30, 8.00, 8.30, 10.40, 11.20 (കോട്ടയം), 1.00, 3.00, 3.30, 4.00 എന്നീ സമയങ്ങളിലാണ് ചങ്ങനാശേരിയ്ക്കുള്ള സർവീസുകൾ. ചങ്ങനാശേരിയിൽ നിന്ന് 9.00, 9.30, 10.00, 10.40, 11.50, 2.10, 5.00, 5.30, 6.00, 6.30 എന്നീ സമയങ്ങളിലായിരിക്കും ആലപ്പുഴയ്ക്കുള്ള സർവീസുകൾ.