ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ 50 പേരിൽ 25 പേരുടെ നില ഗുരുതരം.
മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.
വിക്ടറി പരേഡ് ദുരന്തമായതോടെ ബാംഗ്ലൂർ ടീം അംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റി.
പരേഡ് ഒഴിവാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകൾ ഇരച്ചു കയറിയതാണ് ദുരന്തകാരണം.