നിലമ്പൂരും എടവണ്ണയിലും എടക്കരയിലുമെല്ലാമാണ് പ്രതിഷേധം അരങ്ങേറിയത്.
ചെങ്കൊടി തൊട്ട് കളിക്കേണ്ട' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. ജില്ലയിലെ സി പി എമ്മിന്റെ മുതിർന്ന നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. അൻവറുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.
കക്കാനും മുക്കാനും വണ്‍മാൻഷോ നടത്താനുമാണ് അൻവർ പാർട്ടിയെ ഉപയോഗിച്ചെന്ന് പ്രതിഷേധ റാലിയില്‍ മുദ്രാവാക്യം ഉയർന്നു. 'പൊന്നേ എന്ന് വിളിച്ച നാവ് കൊണ്ട് തന്നെ പോടാ' എന്ന് വിളിക്കാൻ അറിയാമെന്നും അൻവർ കുലംകുത്തിയാണെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങളും പ്രവർത്തകർ ഉയർത്തി. നേതാക്കള്‍ക്കെതിരെ തിരഞ്ഞാല്‍ കൈയ്യും കാലും വെട്ടുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. വരും ദിവസങ്ങളിലും അൻവറിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ മുന്നറിയിപ്പ്