എല്ലാ ജില്ലകളിലും
ഉന്നതതല യോഗം ചേർന്നു. പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഹോട്ട് സ്പോട്ടുകൾ കണ്ടെത്തണം.
നിരീക്ഷണം, പ്രതിരോധം എന്നിവ ഹോട്ട് സ്പോട്ടുകളിൽ ശക്തമാക്കണം.
അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
എലിപ്പനി ഭീഷണി കൂടുതലുള്ളത് 9 ജില്ലകളിലാണ്.
കോഴിക്കോട് ഷിഗല്ല ബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.