ദേശീയ തലസ്ഥാന മേഖലയിൽ വരാനിരിക്കുന്ന കടുത്ത ശൈത്യ തരംഗത്തെ തുടർന്ന് ഇന്ന് മുതൽ അടുത്ത ആറ് ദിവസത്തേക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ താപനില 2-3 ഡിഗ്രി സെൽഷ്യസായി കുറയുന്നതോടെ തണുപ്പ് വീണ്ടും ശക്തമായി അനുഭവപ്പെടും. അടുത്ത മൂന്ന് ദിവസത്തേക്ക് ഡൽഹി ഇടതൂർന്ന മൂടൽമഞ്ഞിന് സാക്ഷ്യം വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.ഡൽഹിയിലെ ദേശീയ തലസ്ഥാന മേഖല ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച വരെ ശക്തമായ ശൈത്യ തരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഐഎംഡി അറിയിച്ചു.
