സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കിലയില്‍ മന്ത്രി എം.ബി. രാജേഷ് കൂടിക്കാഴ്ച നടത്തും.
ആറിനു രാവിലെയും ഉച്ചതിരിഞ്ഞും രണ്ടു സെഷനുകളായി നടക്കുന്ന ചടങ്ങില് പ്രസിഡന്റുമാരുമായി മന്ത്രി നേരിട്ടു സംവദിക്കും. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സംവാദത്തിൽ പങ്കെടുക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച കില സ്വരാജ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതല് 12.30 വരെ നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള അധ്യക്ഷരുടെ സംഗമം ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് നാലുവരെയും നടക്കും.
ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ നേതൃപരമായ കഴിവുകൾ ശക്തിപ്പെടുത്താനും വികേന്ദ്രീകൃത ആസൂത്രണം- വികസനപരിപാടികളുടെ സംയോജനം, കേരളത്തിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ പങ്ക് എന്നിവയെക്കുറിച്ചുള്ള പൊതുവായ ധാരണകളെ ഊട്ടി ഉറപ്പിക്കാനായാണു സംവാദം സംഘടിപ്പിക്കുന്നത്.















































































