വടക്കൻ ചൊവ്വ ക്ഷേത്രമെന്ന് പ്രസിദ്ധമായി അറിയപ്പെടുന്ന മൂലവട്ടം ശ്രീ കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ കുടികൊള്ളുന്ന ആദിപരാശക്തിയും അഭിഷ്ടവരദായിനിയുമായകുറ്റിക്കാട്ട് അമ്മയുടെ പ്രതിഷ്ഠവാർഷികവും ആയിരംകുടം അഭിഷേകവും 2025 ജൂലൈ മാസം അഞ്ചാം തീയതി ശനിയാഴ്ച രാവിലെ
9.00 മണിക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ. അറയ്ക്കൽമഠം സുധിശാന്തിയുടെയും, ശ്രീ വിബിൻ ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽനടത്തപ്പെടുന്നു.
ദേവി ചൈതന്യത്തെ ഉയർത്തി അനുഗ്രഹകലകളെ വർദ്ധിപ്പിക്കുന്നതിനായി താന്ത്രികവിധിയിൽ വളരെ ശ്രേഷ്ഠമായ പൂജയാണ് കലശം. പുണ്യ നദികളിലെ തീർത്ഥത്തെയും ജലാധിപനായ വരുണനെയും ജല ദ്രോണിയിൽ ആവാഹിച്ചു പൂജിച്ച് ബ്രഹ്മാണ് ഡസ്വരൂപമായ കലശക്കുടത്തിൽ ദേവി ചൈതന്യത്തേയും കലകളെയും തത്വങ്ങളേയും ആ വാഹിച്ച് ദേവിക്ക് ആയിരംകുടം അഭിഷേകം നടത്തുന്ന വളരെ വിശിഷ്ടമായ ചടങ്ങാണ് നടക്കുന്നത്.
നമ്മെ സംബന്ധിച്ചിരിക്കുന്ന വിവിധങ്ങളായ ദോഷങ്ങൾ ഒഴിവാക്കുന്നതിനും ക്ഷേമവും ഐശ്വര്യവും സമാധാനവും ലഭിക്കുന്നതിനുവേണ്ടി മഹാകാളിയായും, മഹാലക്ഷ്മിയയും,മഹാസരസ്വതിയായും പരിസലിക്കുന്ന ജഗദംബയുടെ പാദപൂജയാണ് ഏക പരിഹാരമാർഗ്ഗം നമ്മുടെ നാടിന്റെയും സർവ്വചരാചങ്ങൾക്കും അഭിവൃദ്ധി ഉണ്ടാക്കുവാൻ വേണ്ടി വിദ്യാഭ്യാസമാന്ദ്യം, തൊഴിൽ തടസ്സം, വിവാഹദോഷം, സന്താനദോഷം,കുടുംബദോഷം തുടങ്ങിയ സർവ്വവിധേനയുള്ള ഭാവ ദോഷങ്ങൾക്ക് ശാശ്വത പരിഹാരം നേടുന്നതിനുവേണ്ടി നടത്തുന്ന ഈ പൂജയിൽ പങ്കുചേരുന്നതിന് അമ്മയുടെ അനുഗ്രഹം നേടാവുന്നതാണ്. അന്നേദിവസം രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ആരംഭിക്കുന്ന.
പ്രതിഷ്ഠാവാർഷിക ചടങ്ങിൽ രാവിലെ 7 മുതൽ നവാകം പഞ്ചഗവ്യം, അഷ്ടാഭിഷേകം,ഉപദേവത കലാശം,ചതുശ്ശത നിവേദ്യം, ആയിരംകുട അഭിഷേകം, കീഴ്ക്കാവിലമ്മയ്ക്ക് പൊങ്കാല, സർപ്പങ്ങൾക്ക് തെളിച്ചുകൊട,നൂറും പാലും, വൈകിട്ട് 6.30ന് വിശേഷാൽ ഭഗവത് സേവ,8 മണിക്ക് കരിംകുറ്റിയാൻ സ്വാമിയ്ക്കു വിശേഷാൽ വെള്ളംകുടി വഴിപാട് എന്നീവിശേഷപ്പെട്ടചടങ്ങുകൾനടക്കുകയാണ്.ഈ പുണ്യ കർമ്മത്തിൽ പങ്കുകൊള്ളാൻ എല്ലാ ഭക്തജനങ്ങളെയും ദേവി സാന്നിധിയിലേയക്ക്
ക്ഷണിച്ചുകൊള്ളുന്നു എന്ന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് പി കെ സാബു പൂന്താനം, സെക്രട്ടറി സുഗുണൻ പി കെ കാർത്തിക എന്നിവർ അറിയിച്ചു.