കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ സരിത എസ് നായര്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ വൈ.സഫിറുള്ള മുന്‍പാകെയാണ് സരിത പത്രിക സമര്‍പ്പിച്ചത്. എറണാകുളം കൂടാതെ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സരിത മത്സരിക്കും. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ മത്സരിക്കുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളത്ത് മൂന്ന് സെറ്റ് പത്രികയാണ് സരിത സമര്‍പ്പിച്ചത്.














































































