തിരുവനന്തപുരം: പെരിങ്ങമല ലേബർ കോൺട്രാക്‌ട് സഹകരണ സംഘത്തിലെ ക്രമക്കേടിൽ ഭരണസമിതിയിൽ നിന്ന് 4.16 കോടി രൂപ തിരിച്ചുപിടിക്കണമെന്ന് സഹകരണ വകുപ്പിൻ്റെ റിപ്പോർട്ട്*
ബിജെപി നിയന്ത്രണത്തിലുണ്ടായിരുന്ന സംഘം പ്രവർത്തനം അവസാനിച്ചപ്പോൾ 4.16 കോടിയായിരുന്നു ബാധ്യത. പ്രസിഡന്റും ആർഎസ്എസ് നേതാവുമായ ജി. പത്മകുമാർ 46 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കേണ്ടത്
ഭരണസമിതിയിലെ പതിനാറിൽ ഏഴുപേർ 46 ലക്ഷം വീതവും 9 പേർ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. നോട്ടിസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് ഉത്തരവ്.












































































