കന്യാമറിയത്തിന് സഹരക്ഷക എന്ന പദവി ഉചിതമല്ലന്നും ഈ പദവി ആശയക്കുഴപ്പവും ക്രിസ്തീയ വിശ്വാസത്തിന്റെ സത്യങ്ങളുടെ പൊരുത്തത്തിൽ അസന്തുലനവുമുണ്ടാക്കുമെന്ന് ലിയോ XIV മാർപാപ്പ അംഗീകരിച്ച വിശ്വാസതിരുസംഘം തയ്യാറാക്കിയ ശാസനം.
ഇതോടെ വർഷമായി കത്തോലിക്കാ സഭയിൽ ഈ വിഷയത്തിൽ നിലനിന്നിരുന്ന വിവിധ വാദങ്ങൾക്ക് തീർപ്പായി.
യേശു അമ്മയുടെ വിവേകമുള്ള വാക്കുകളെ ഗൗരവത്തോടെ സ്വീകരിച്ചിരുന്നു എങ്കിലും നിത്യനരക രക്ഷക്ക് സഹായം തേടിയിട്ടില്ല എന്നാണ് ശാസനത്തിൽ വ്യക്തമാക്കുന്നത്.
കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകിയെന്നാണ് ക്രൈസ്തവ വിശ്വാസം. കത്തോലിക്കരും മറ്റ് ഒട്ടേറെ ക്രിസ്തീയവിഭാഗങ്ങളും ദൈവമാതാവ് എന്നു വിളിക്കുന്ന മറിയം ഈ രക്ഷാകൃത്യത്തിൽ യേശുവിനെ സഹായിച്ചോ എന്ന് സഭാപണ്ഡിതർ നൂറ്റാണ്ടുകളായി ചർച്ചചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടാണ് ഇപ്പോൾ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്















































































