തിങ്കളാഴ്ച തന്നെ പ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങൾ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയതായി സൂചനകളുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനം വന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തോളം വേണ്ടി വരും. ഡിസംബർ 21ന് മുൻപ് തദ്ദേശ സ്‌ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലയേറ്റെടുക്കണം.












































































