വൈക്കം: തണ്ണീർമുക്കം, ബണ്ട് റോഡു വഴി രണ്ട് പുതിയ കെഎസ്ആർടിസി സർവ്വീസുകൾ കൂടി ആരംഭിക്കുന്നു. വൈക്കം - മണ്ണാറശാല, ആലപ്പുഴ - വൈക്കം - വൈറ്റില സർവീസുകളാണ് കെഎസ്ആർടിസി പുതിയതായി ആരംഭിക്കുന്നത്.
രാവിലെ 8ന് വൈക്കത്തു നിന്ന് പുറപ്പെട്ട് ബണ്ട് റോഡ്, തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആലപ്പുഴ, അമ്പലപ്പുഴ വഴി മണ്ണാറശാല ക്ഷേത്രത്തിലേക്കും തിരികെ 11.30ന് ആലപ്പുഴ, മുഹമ്മ, തണ്ണീർമുക്കം, ബണ്ട് റോഡ് വഴി വൈക്കത്തേയ്ക്കുമുള്ള സർവീസ് നാളെ മുതൽ ആരംഭിക്കും.
ആലപ്പുഴ - വൈക്കം - തൃപ്പൂണിത്തുറ - വൈറ്റില ഹബ്ബ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്, രാവിലെ 7.10ന് ആലപ്പുഴയിൽ നിന്നും ഇന്നു മുതൽ തുടങ്ങി. തിരികെ 10.00ന് വൈറ്റില ഹബ്ബിൽ നിന്നുമുള്ള സർവീസ് വൈക്കം, ആലപ്പുഴ വഴി ഹരിപ്പാട് വരെ നീളും. ഉച്ചയ്ക്ക് 2:00ന് ഹരിപ്പാട് നിന്നും ആലപ്പുഴ, വൈക്കം വഴി വൈറ്റില ഹബ്ബിലെത്തും. തിരികെ വൈകുന്നേരം 5:40ന് വൈറ്റില ഹബ്ബിൽ നിന്നും വൈക്കം വഴി ആലപ്പുഴയിൽ സമാപിക്കും. വിവരങ്ങൾക്ക് : 0477 2252501.












































































