കേസിൽ പ്രതികളായ മനോജ് (45), ഷൈനി (50) എന്നിവരെ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. കേസിൽ ഇന്ന് ഉച്ചയ്ക്കുശേഷം ശിക്ഷ വിധിക്കും. തൃശൂർ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെഎം രതീഷ് കുമാറാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2014 നവംബർ 19 നാണ് മനോജും ഷൈനിയും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളും ചേർന്ന് കൈതക്കാടൻ വിൻസന്റിനെയും(79) ഭാര്യ ലില്ലി വിൻസന്റിനെയും (73) വീട് കയറി ആക്രമിച്ചത്. ആക്രമണത്തിൽ വിൻസെൻ്റ് കൊല്ലപ്പെട്ടു. കവർച്ച ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രണത്തിനുശേഷം വീട്ടിൽ നിന്ന് ആഭരണങ്ങളും 35000 രൂപയും കവരുകയും ചെയ്തിരുന്നു.