കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് വലിയ തിരിച്ചടി. എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അതോടൊപ്പം വൈസ് പ്രസിഡന്റ് പദവിയിലിരുന്ന തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ. M. N. സ്വാമിയെയും സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാനും കോടതി നിർദേശിച്ചു.
ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് എസ്എൻഡിപിയിലെ വിമത വിഭാഗം നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്. ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോൺ-ട്രേഡിങ് കമ്പനിയായി രജിസ്റ്റർ ചെയ്തിരിക്കുന്ന എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം രജിസ്ട്രർ ഓഫ് കമ്പനിക്ക് ആവശ്യമായ അക്കൗണ്ടുകൾ സമർപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ നിയമലംഘനം അയോഗ്യതയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധപ്പെട്ട നേതാക്കളെ സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.














































































