ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. കല്ലറ ഭാഗത്തു വിവാഹ ചടങ്ങിലെ ഗാനമേള കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്ബോള്‍ അയ്യപ്പദാസ് സഞ്ചരിച്ച ബൈക്ക് സൈക്കിളില്‍ ഇടിച്ചു നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അയ്യപ്പദാസിനെയും സൈക്കിള്‍ യാത്രികനെയും ഏറെ വൈകിയാണു വഴിയാത്രക്കാര്‍ആശുപത്രിയിലെത്തിച്ചത്. അപ്പേഴേക്കും അയ്യപ്പദാസ് മരിച്ചിരുന്നു.
കോട്ടയം സ്റ്റാര്‍ വോയ്സ് ഗാനമേള സംഘത്തിലെ ഗായകനായിരുന്നു. 25 വര്‍ഷത്തോളമായി സംസ്ഥാനത്തെ വിവിധ ഗായക സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറുകണക്കിനു വേദികളില്‍ പാടിയിട്ടുണ്ട്.
അച്ചന്‍: പരേതനായ കൊച്ചുകൃഷ്ണന്‍. അമ്മ: തങ്കമ്മ. ഭാര്യ: പ്രതിഭ. മക്കള്‍: ഹരിഹര്‍ദാസ്, മാധവദാസ് (എം.ജി.എം.എന്‍.എസ്.എസ്.ളാക്കാട്ടൂര്‍), അഗ്രിമ ദാസ് (ഗവ.എല്‍.പി.സ്‌കൂള്‍ ആനിക്കാട്). സംസ്‌ക്കാരം നടത്തി.